ഇതെന്റെ പ്രണയ കഥ. ഇന്നത്തെ പ്രണയ കഥകളില്‍ നിന്നും ഒട്ടു വ്യതസ്തമാണ് തീര്‍ച്ചയായും അന്നത്തെ പ്രണയം. ഇന്ന് നൂറ്റി അന്‍പത് സിസി യില്‍ കുറഞ്ഞ ബൈക്ക് പിള്ളാര്‍ നോക്കുന്നു പോലുമില്ല, പോരാത്തതിന് ഇന്റര്‍നെറ്റും മൊബൈലും വേറെയും. എന്നാല്‍ എന്റെ നല്ല കാലങ്ങളില്‍ നൂറു സിസി യമഹയായിരുന്നു സൂപ്പര്‍ സ്റ്റാര്‍.
ഒരു പ്രണയമുണ്ടാവുക എന്നത് ചെറുപ്പക്കാര്‍ക്കിടയില്‍ ആശയും അതിലേറെ ആവേശവുമായിരുന്ന പ്രായം. ഒത്ത പെണ്കുട്ടികളുടെയെല്ലാം മുഖത്ത് പ്രതീക്ഷയോടെ നോക്കുമായിരുന്നു, എന്നാല്‍ ആരും മൈന്റു ചെയ്തതെയില്ല. അത്രയ്ക്കുണ്ടായിരുന്നു ഗ്ലാമര്‍. അങ്ങിനെ ഒരുനാള്‍ എന്റെ മാവും പൂത്തു. പൂത്തുലഞ്ഞു എന്ന് കുറച്ച് കഴിയുമ്പോള്‍ നിങ്ങള്‍ വായിച്ചെക്കും.
ടൌണിലെ പടിത്തത്ത്തിന്റെ അവസാന മാസങ്ങള്‍. ബസ്സില്‍ ഇടിച്ചു കയറിയുള്ള പോക്കും വരവും. പതിവുപോലെ പ്രണയിനിയെ തിരഞ്ഞ് എന്റെ കണ്ണുകള്‍. ഒടുവില്‍ അവള്‍ വന്നു. നാണത്തില്‍ പൊതിഞ്ഞ മുഖവുമായി, കരളിലെക്ക് തൊടുത്തുവിട്ട ഒരു നോട്ടം. (മോനെ, മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി) ഞാന്‍ പകുതി ബോധത്തിലായി. പിന്നെ, ബസ് ഇറങ്ങുന്നത് വരെ കണ്ണുകള്‍ തമ്മില്‍ കഥകള്‍ കൈ മാറിയോ? അറിയില്ല. എന്തായാലും അവളുടെ ബസ് സ്റൊപ്പും തുടര്‍ന്ന് വീടും കണ്ടെത്താന്‍ എന്റെ ബുദ്ധി ഒരു പാട് ചെലവാക്കേണ്ടി വന്നില്ല.
പെരിങ്ങതൂരിനടുത്ത് താമസം. പിന്നീട് മിക്ക ദിവസങ്ങളിലും ഞാന്‍ കറങ്ങിയടിച്ച്ച്ച സ്ഥലം. പതിയെ പഠിത്തം കഴിഞ്ഞു ഞാന്‍ ചെറിയൊരു ട്രയിനീ ജോലിയുമായി വീണ്ടും നഗരത്തില്‍. എനിക്കും ഉണ്ടായി ഒരു നൂറു സിസി ബൈക്ക്. വളരെ കഷ്ടപ്പെട്ട് രാവിലെയും വൈകിട്ടും അവള്‍ കയറുന്ന "അബ്രാബ്" ബസ്സിനു മുന്‍പിലായി എന്റെ ബൈക്ക് സവാരി. എന്റെ ധീര സാഹസിക സവാരികള്‍ കണ്ട് അവള്‍ കോരിത്തരിച്ചിരിക്കണ൦. ഇനിയൊരു പ്രേമ ലേഖനമാവം. കത്ത് കൈമാറാന്‍ പറ്റിയ ഒരാളെയും കണ്ടെത്തി. സൈറ്റ് ഓഫീസില്‍ വച്ച് വെട്ടിയും തിരുത്തിയും, വീണ്ടും ചുരുട്ടിക്കളഞ്ഞു൦, വീണ്ടും എഴുതിയും അവസാനം പ്രേമലേഖനം തയ്യാര്‍. അതുമായി മുന്‍ നിശ്ചയ പ്രകാരം, സമീപത്തെ പയ്യനെ പറഞ്ഞു വിട്ടു, അവളുടെ വീട്ടിലേക്ക്. പിന്നെ മറുപടിക്കായി ദിവസവും നോമ്പ് നോറ്റ് കാത്തിരുന്നു. നിര്‍വ്വികാരനായ പയ്യന്‍, ചെറു ചിരിയോടെ എന്നെയും കാത്തു നിന്ന ദിവസം ബസ് സ്റ്റോപ്പില്‍ അവളും ഉണ്ടായിരുന്നു. കണ്ണില്‍ പ്രണയത്തിന്റെ ആയിരം കവിതകളുമായി എന്റെ പ്രണയിനി. നിഗൂഡമായ ചിരിയില്‍ എല്ലാം അടങ്ങിയിരുന്നു. ബസ് കയറി അവള്‍ പോയി. ശേഷം പയ്യന്‍, " ഇതാ മറുപടി, ചെലവുണ്ട്. മറക്കണ്ട". ഭൂമി പിളര്‍ന്ന്‍ ഞാന്‍ പാതാളത്തിലേക്ക് പോയോ അതോ പയ്യന്‍ പോയോ എന്നറിയില്ല, എന്തായാലും പിന്നെ പയ്യനെയെന്നല്ല, ഒരു ജന്തുവിനെയും ഞാനവിടെ കണ്ടില്ല. കണ്ണുകളില്‍ പ്രേമാന്ധത. ഉള്ളില്‍ പ്രേമത്തിന്റെ കുളിര്‍ കാറ്റ്. കത്ത് പോക്കറ്റിലാക്കി, ബൈക്കുമായി പറപറന്നു, പറ്റിയ ഒരിട൦ തേടി. ഒടുവില്‍ മെയിന്‍ റോഡില്‍ നിന്നും മാറി ഒരിട വഴിയിലേക്ക് ഇടിച്ചു കയറ്റി നിര്‍ത്തി, സാവധാനം കത്ത് തുറന്നു വായിച്ചു. (മോനെ, മനസ്സില്‍ വീണ്ടും ലദു പൊട്ടി)
ആനന്ദ ലബ്ദിക്ക് ഇനിയെന്തു വേണം. വീണ്ടും വായിച്ചു. ഒന്നും രണ്ടും പത്തും തവണ വായിച്ചു. എന്റെ പ്രണയ വഴികളില്‍ മുല്ലപ്പൂ മണ൦ വിരിഞ്ഞു. പ്രണയം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. എങ്ങും അത്തറിന്റെ സുഗന്ധം വീശിയടിച്ചു. പ്രേമത്തിന്റെ മുല്ലവള്ളികള്‍ പൂത്തുലഞ്ഞു നിന്ന വഴികളിലൂടെ എന്റെ നൂറു സിസി ബൈക്ക് ചീറിപ്പാഞ്ഞു. വീണ്ടും മറുപടി, വീണ്ടും പ്രണയ വര്‍ണ്ണങ്ങള്‍. സ്വപ്നലോകത്ത് ഞാനും അവളും മാത്രമായ ദിന രാത്രങ്ങള്‍. ഊണിലും ഉറക്കിലും അവള്‍ മാത്രം. പക്ഷെ എല്ലാം കുഴഞ്ഞു മറിഞ്ഞത് പെട്ടെന്നായിരുന്നു.
എനിക്ക് വിസ വന്നു. കരള്‍ പിളരും വേദനയുടെ കാലങ്ങള്‍ താണ്ടി ഞാന്‍ ഖത്തരിലെക്കും, ക്രമേണ അവള്‍ കല്യാണം കഴിഞ്ഞു പുതിയൊരു ജീവിതത്തിലേക്കും വഴി പിരിഞ്ഞു. പഴയ കഥകള്‍ മറന്ന ഞാന്‍ കല്യാനമെല്ലാം കഴിഞ്ഞു, ഭാര്യയുമൊത്ത് സ്വസ്ഥസുന്ദരമായ ജീവിതം നയിച്ചു കൊണ്ടിരുന്ന കാലം. ഒരുനാള്‍ നട്ടുച്ചയ്ക്ക് രാധക്ര്ഷ്നേട്ടന്റെ കടയുടെ മുന്നില്‍, വിജനമായ പാതയോരത്ത് നില്‍ക്കവേ, ഒറ്റയ്ക്കവള്‍ നടന്നു വരുന്നത് കണ്ടു ഞാന്‍ തെല്ലൊന്നു ഞെട്ടി. (മോനെ, മനസ്സില്‍.....ഇത്തവണ ലട്ടുവേന്നല്ല, ഓലപ്പടക്കം പോലും പൊട്ടിയില്ല) ഒന്ന് ചിരിച്ചു, അതിനൊരു മറുചിരിയും. എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു തുടങ്ങിയ ഔപചാരികതകള്‍ക്ക് ശേഷം, വീട്ടിലേക്കുള്ള വളവു തിരിയുന്നതിനിടയ്ക്ക് വെറുതെ ചോദിച്ചു. "പണ്ടത്തെ പ്രേമലേഖനം സത്യത്തില്‍........." ഒട്ടു ഗൌരവത്തോടെ, എന്നാല്‍ സാവധാനം അവള്‍, "ഓ,..അതൊക്കെ ആ ചെക്കന്റെ പണിയായിരുന്നില്ലേ." ഇത്തവണ മനസ്സില്‍ ലടുവിന് പകരം ബോംബാണ് പൊട്ടിയത്.
മനസ്സില്‍ ചെക്കന് നന്ദി പറഞ്ഞു ഞാനെന്റെ വീട്ടിലേക്കുള്ള വളവു തിരിഞ്ഞു.
12 comments:
ഫാറൂഖിന്റെ വികൃതികള്‍!
എഡിറ്റിംഗ് കൂടിപ്പോയോ? :)
കള്ള സുജായീ..എന്തായാലും ഓള് (ഫാര്യ) ഇത് കാണുകയും കേള്‍ക്കുകയും വേണ്ട. കുനിച്ചു നിറുത്തി ഇടിക്കും.. ജാഗ്രതൈ...
എന്തായാലും ഇയാളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു. കെട്ടിയവളുടെ മുന്നില്‍ വെച്ച് പണ്ട് കൊടുത്ത പ്രേമലെഖനത്തെ കുറിച്ച് ചോദിക്കാന്‍!!!!
മനസ്സില്‍ പണ്ട് പൊട്ടിയ ലഡുകളൊക്കെ ഇപ്പോളും മധുരിക്കുമ്പോള്‍
പണ്ട് കവി പാടിയത് ഓര്മവരുന്നു ..........
ഓര്‍മ്മകള്‍ മരിക്കുമോ....................???????????????
കൂടുതല്‍ പേര്‍ ബ്ലോഗ്ഗ് വായിക്കാന്‍ ബ്ലോഗ്ഗ് അഗ്രിഗേറ്ററുകളില്‍ പബ്ലിഷ് ചെയ്യുക
http://www.cyberjalakam.com/aggr/
കെട്ടുങ്ങല്‍ മാഷുടെ ഉപദേശം കേള്‍ക്കാതിരികുന്നത് ചിലപ്പോള്‍ കുടുംബകലഹത്തിന് സാധ്യതഉണ്ടാക്കും.ജാഗ്രതെ ...
Malayalam vayikatha njan aa cheetha swabhavavum thudangiyirikunnu.... nanni :)
.......
"ഭൂമി പിളര്‍ന്ന്‍ ഞാന്‍ പാതാളത്തിലേക്ക് പോയോ"
Ranjithinum,ranjipanikarum kaananda.
'കെട്ടുങ്ങല്‍ മാഷ്" ബോധിച്ചിരിക്കുന്നു, അവന്റെ ഉപദേശം ഞാനെടുക്കാറില്ല. പറഞ്ഞിട്ടെന്തു കാര്യം, ഒടുക്കത്തെ കവിതയല്ലേ പഹയന്റെത്. ഒരുപാടു നന്ദി. ഒപ്പം, റോമിയോ... 'ആക്കല്ലേ"
ഹ ഹ ഹ.... ഇത്രയും കരുതിയില്ല.... സീനുച്ചേച്ചി എന്തു പറയുന്നു? :P
um... athinidakku angineyum oppichirunno?
ഇതിനിടയില്‍ പൂച്ചക്കന്ണിനെ മറന്നോ .....
അപ്പോ മൊഹബത്തിന്റെ മുല്ലപ്പൂമണം ആ ചെറുക്കനടിച്ച എയര്‍വിക്ക് ആയിരുന്നല്ലേ...? കൊള്ളാം നല്ല വിവരണം
Post a Comment