Wednesday, September 29, 2010
ചിരിക്കുന്ന വാക്കുകള്‍
പ്രിയ സുഹൃത്ത് "കെട്ടുങ്ങല്‍" പറഞ്ഞത് തന്നെയാണ് ശരി. വാക്കുകള്‍ ചിരിക്കുകയാണ്, ഈ ജീവിതം ചിലനേരങ്ങളില്‍ നമുക്കായി കാത്തു വെക്കുന്ന കോമാളിത്തരങ്ങള്‍ കണ്ട്. അല്ലെങ്കില്‍ നല്ല സുഖമുള്ളൊരു ഹൈവേ റോഡിലൂടെ പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന എന്റെ ജീവിതം ഇനിയൊരിക്കലും തിരിച്ചു കയറാനാവാത്ത വിധം തകര്‍ന്നടിഞ്ഞ കാട്ടു പാതകളിലെക്ക് എടുത്തെരിയപ്പെട്ടതു പോലുള്ള കോമാളിത്തരങ്ങള്‍ കണ്ട്. ഇനി ഈ പാതകളില്‍ ശ്രദ്ധിച്ച് വണ്ടിയോടിക്കെണ്ടിയിരിക്കുന്നു. ചതിക്കുഴികള്‍ എങ്ങും പതിയിരിക്കുന്നു, നിഗൂഡമായ ചിരിയോടെ. ചില നേരങ്ങളില്‍ ചക്രങ്ങള്‍ മണ്ണില്‍ ആഴ്ന്നു പോയേക്കാം. മറ്റൊന്നും ചെയ്യാനില്ലാത്ത കാലങ്ങള്‍. ഒരു പണിയുമില്ലാത്തത് കൊണ്ട് ബ്ലോഗെഴുത്ത് തുടങ്ങിയെക്കാമെന്ന് നിരീച്ച് ഇറങ്ങിത്തിരിച്ചതാണ്. അതും മനം മടുപ്പിക്കുന്ന ആശുപതിക്കളികളിലെ ഇടവേളകളില്‍ മാത്രം സാധ്യമാവുന്ന പണി. നിറങ്ങള്‍ പൂത്തുലഞ്ഞു നിന്നിരുന്ന തീരത്ത് നിന്നും ഞാന്‍ യാത്ര പുറപ്പെട്ട് ഒരു വര്‍ഷം തികയാറാവുന്നു. ഇനി നിറങ്ങള്‍ പൂക്കാത്ത തീരങ്ങള്‍ മാത്രം. ഇനി പഴയ ഓര്‍മ്മകള്‍ക്ക് നിറം ചാര്‍ത്താനായി മാത്രം ജീവിക്കാം. ദോഹ യില്ലാത്ത ഓര്‍മ്മ കൊഴിയില്ലാത്ത "കോയി ബിരിയാണി" പോലെ അര്തശൂന്യം. അതിനാല്‍ ഉടനെ ദോഹ ഓര്‍മ്മകളിലേക്ക്. വീണ്ടും പ്രിയ "കേട്ടുങ്ങലിനു", വാക്കുകളില്‍ നനവ് പടര്ത്തെരുതെന്നു നീ പറയുന്നു. നനഞ്ഞ മനസ്സില്‍ നിന്ന് നനവില്ലാത്ത വാക്കുകള്‍ വരുന്നതെങ്ങിനെ, മൈ ഡിയര്‍.
Subscribe to:
Post Comments (Atom)
8 comments:
നനഞ്ഞ മനസ്സും നനഞ്ഞ വാക്കുകളും എന്റെ കണ്ണുകളും നനയിക്കുന്നു.
എന്താണെന്നറിയില്ല..... കൂടുതല്‍ കൂട്ടിരിക്കാന്‍ ഇനിയും വരാം
മതിയായി സുഹൈല്ക്കാ...എനിക്ക് മതിയായി!
Hi, Suhailka...
Please visit link
http://www.guy-sports.com/humor/videos/eagle_rebirth.htm
and see the PPT presentation,
Enjoy your vacation & fly back to Doha as an EAGLE.
Take Care...
സുഹൈല്ക്കാ............
suhailkaaa....
Allahuamma ashfee la shifaa illa shifahukka shifah....
We are praying for your fast recovery....
Varunnund njan .......Saheer
ഇത്രയും വലിയ പ്രോല്‍സാഹനം പ്രതീക്ഷിച്ചില്ല. എല്ലാവര്ക്കും താങ്ക്സ്.
i think that" saheer " is frm dxb.!! not me :)
Post a Comment